Karukachal: കിഴക്കൻ മേഖലയിൽ നിന്ന് വരുന്ന ദൂരയാത്രാ കെ.എസ്.ആർ.ടി.സി, പ്രൈവേറ്റ് ബസുകൾ ബസ് സ്റ്റാൻഡിൽ കയറാതെ നേരെ മുന്നിലിറക്കി യാത്രക്കാരെ വഴിയരികിൽ ഇറക്കിവിടുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടുന്ന കരുകച്ചാലിൽ, ബസ് സ്റ്റാൻഡിന്റെ മുന്നിൽ തന്നെ വാഹനങ്ങൾ നിർത്തുന്നത് പ്രശ്നം കൂടുതൽ ശക്തമാക്കുന്നു.
Also Read-സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 3 ജില്ലയിൽ റെഡ് അലർട്ട്!
മഴപെയ്യുന്ന സമയത്തിലും യാത്രക്കാർക്ക് എങ്ങും അഭയം ഇല്ല. സ്റ്റാൻഡിന്റെ അകത്ത് കയറാതെയാണ് പല ബസുകളും യാത്രക്കാരെ റോഡിലിറക്കുന്നത്. മല്ലപ്പള്ളി, കോഴഞ്ചേരി ഭാഗത്തേക്കുള്ള ചില ബസുകൾ എപ്പോഴും മത്സരത്തോടെയാണ് ഓടുന്നത്. ഒരു ബസ് സ്റ്റാൻഡിൽ കയറിയാൽ പിന്നെയെത്തുന്ന ബസ് റോഡിൽ തന്നെ നിർത്തി യാത്രക്കാരെ ഇറക്കുകയും ചെയ്യും.
ടൈമിംഗുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാർക്ക് ഇടയിൽ വഴക്കുകളും പതിവാണ്
സ്റ്റാൻഡിനകത്ത് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ബസ് എപ്പോൾ വരും, എപ്പോൾ പോകും എന്നറിയാനാവാത്തതാണ് വലിയ വിഷമം. മുമ്പ് പോലിസ് റോഡിൽ നിർത്തുന്ന ബസുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിലും ഇപ്പോൾ അതൊന്നും നടപ്പിലാക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.