3 ലക്ഷം രൂപ വിലവരുന്ന മീൻ മോഷണം: 18കാരൻ അറസ്റ്റിൽ!

Sufiar
By -
0

 

18-year-old-has-been-arrested-for-stealing-fish

Mathilakam (Thrissur): കനോളി കനാലിൽ പ്രവർത്തിച്ചിരുന്ന ഫിഷ് ഫാം കേജുകളിൽ നിന്നുള്ള മീൻമോഷണവുമായി ബന്ധപ്പെട്ട കേസിൽ 18കാരനായ യുവാവ് പോലീസ് പിടിയിൽ. ശാന്തിപുരം ശ്രീനാരായണപുരം സ്വദേശി കരിനാട്ട് നവേദി (മൊണൂട്ടൻ - 18) ആണ് അറസ്റ്റിലായത്.


വിഷ്ണുവും സുഹൃത്തും സംയുക്തമായി കനോളി കനാലിൽ നടത്തിയ ഫിഷ് ഫാമിലാണ് മോഷണം നടന്നത്. മീൻമോഷണത്തിന് പുറമെ നവേദിക്കെതിരെ ആക്രമണക്കേസ് കൂടി നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.


മഥിലകം എസ്‌എച്ച്‌ഒ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ എസ്‌ഐ അശ്വിൻ റോയ്, എസ്‌സിപിഒ ബോബി തങ്കച്ചൻ, ഡ്രൈവർ സിപിഒ ബാബിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ അയച്ചിരിക്കുകയാണ്.

Tags:

Post a Comment

0 Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!